കൊച്ചി: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴിക്കോടുമായി എന്‍ഇപി 2020ന് അനുസൃതമായി ക്രെഡിറ്റ് അധിഷ്ഠിതവും നൈപുണ്യാധിഷ്ഠിതവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.
എന്‍ഐഇഎല്‍ഐടി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍, ബ്ലെന്‍ഡഡ്, സാങ്കേതികവിദ്യാധിഷ്ഠിത പഠനരീതികളിലൂടെ കോഴ്സുകളുടെ രൂപകല്‍പ്പന, നടത്തിപ്പ്, മൂല്യനിര്‍ണയം, സര്ട്ടിഫിക്കേഷന് എന്നിവ സാധ്യമാക്കുന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം.
രാജഗിരി എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെയ്സണ്‍ പോള്‍ മുളയിരിക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍, എന്‍ഐഇഎല്‍ഐടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജയരാജ് യു. കിടാവ്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ എസ്.ജി. ശ്രീജീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.